ചവറ: കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് സീരിയല്‍ താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവേക് ഗോപന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാജയം അംഗീകരിച്ച് രംഗത്തെത്തിയത്. നമസ്കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നുവെന്ന് വിവേക് കുറിച്ചു.
ഇതോടൊപ്പം നിയുക്ത ചവറ എംഎല്‍എ സുജിത് വിജയന്‍പിള്ളക്കും, പിണറായി വിജയന് മന്ത്രിസഭക്കും വിവേക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. കൂടാതെ നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും… കൂടെയുണ്ടാകും എന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദി,
നമസ്കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നു ?? നിയുക്ത ചവറ MLA ശ്രി സുജിത് വിജയന്‍പിള്ളക്കും , ശ്രി പിണറായി വിജയന് മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും… കൂടെയുണ്ടാകും എന്നും…
Discussion about this post