രോഹിത് വിഎസ് ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ‘കള’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഈ ചിത്രം ടൊവീനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ആഴ്ചകള്‍ നീണ്ട വിശ്രമത്തിനു ശേഷമാണ് താരം വീണ്ടും ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.
സിനിമയെ ഒരു പോലെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെ കഠിനമായ പ്രയത്നമായിരുന്നു കളയെന്നാണ് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാധ്യമാക്കിയത് എന്നും താരം കുറിച്ചു.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് ‘കള’ എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാധ്യമാക്കിയത്.’ കള കഠിനമാണ്, അതികഠിനം. എന്നാല്‍ സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്’ എന്നാണ് ടൊവീനോ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് ചിത്രത്തിന്റെ തീം. ജുവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post