BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 30, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഈ കളിയൊന്നും കേരളത്തോട് വേണ്ട, ചെലവാകില്ല; ബിജെപിയോടും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അന്വേഷണ ഏജൻസികളോടുമാണ്: മന്ത്രി തോമസ് ഐസക്ക്

Anitha by Anitha
November 4, 2020
in Kerala News
0
ഈ കളിയൊന്നും കേരളത്തോട് വേണ്ട, ചെലവാകില്ല; ബിജെപിയോടും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അന്വേഷണ ഏജൻസികളോടുമാണ്: മന്ത്രി തോമസ് ഐസക്ക്
64
SHARES
284
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നാടിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന തരത്തിൽ അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ വിമർശിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സാധാരണക്കാരായ ജനങ്ങൾക്ക് സൗജന്യ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്ന കെഫോൺ പദ്ധതിക്ക് എതിരെ വാളെടുക്കുന്ന സംസ്ഥാന പ്രതിപക്ഷത്തേയും ബിജെപിയേയും കേന്ദ്ര അന്വേഷണ ഏജൻസികളേയും മന്ത്രി വിമർശിക്കുന്നു. കെ ഫോൺ വിഷയത്തിൽ ഉയർന്ന ആശങ്കകളെ എല്ലാം ദുരീകരിക്കുന്ന തരത്തിൽ വിശദമായ കുറിപ്പ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

READ ALSO

‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’; കടുത്ത ഭാഷയിൽ കോടതി

‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി അപ്പീൽ നൽകി

January 30, 2026
3
ഭാര്യയെ സംശയം, വീടിന് തീയിട്ട് ഭർത്താവ്; അറസ്റ്റിൽ

ഭാര്യയെ സംശയം, വീടിന് തീയിട്ട് ഭർത്താവ്; അറസ്റ്റിൽ

January 30, 2026
4

മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ കളിയൊന്നും കേരളത്തോട് വേണ്ട. ചെലവാകില്ല. പറയുന്നത് ബിജെപിയോടാണ്. അവരുടെ ചൊൽപ്പടിയ്ക്കു നിൽക്കുന്ന അന്വേഷണ ഏജൻസികളോടും. കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിന് ആരും എതിരല്ല. എന്നാൽ ഒരു നാടിന്റെ വികസനപദ്ധതികളെയാകെ അങ്ങനെ അട്ടിമറിച്ചു കളയാമെന്ന വ്യാമോഹവുമൊന്നും നടക്കാൻ പോകുന്നില്ല. കെ ഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺ ടൗൺ തുടങ്ങി ഒരു പദ്ധതിയും ഈ സമ്മർദ്ദത്തിന്റെ ഭാഗമായി മുടങ്ങുകയില്ല എന്ന് നാടിനുറപ്പു നൽകുകയാണ്.
എന്താണ് കെ ഫോണിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും അതിന്റെ വസ്തുതകളും? ആരോപണങ്ങളെ മൂന്നായി തിരിക്കാം. ഒന്ന്, കെ ഫോൺ വേണോ, രണ്ട്, പിഡബ്ല്യൂസിയ്ക്ക് കൺസൾട്ടൻസി കരാർ കൊടുത്തത്. മൂന്ന്, ടെൻഡർ തുക.
കെ ഫോൺ ആവശ്യമുണ്ടോ എന്ന ചോദ്യം ആദ്യമെടുക്കാം. പ്രതിപക്ഷ നേതാവ് തന്നെ നിയമസഭയിൽ ഇക്കാര്യം ഉയർത്തി. ഇന്റർനെറ്റ് സേവനം നൽകാൻ ഇപ്പോൾത്തന്നെ ആവശ്യത്തിന് ആളുണ്ടല്ലോ, പിന്നെന്തിന് കെഫോൺ എന്നാണ് ചോദ്യം.
30,000ത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbpsതൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ കേരള സർക്കാരിന്റെ ഇൻഫ്രാസ്ട്രക്ചർ സൌകര്യത്തിലൂടെ ലഭ്യമാക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൌജന്യമായും ഈ സ്പീഡിൽ നെറ്റ് കിട്ടും. അത് ഈ സർക്കാരിന്റെ നയമാണ്.
അങ്ങനെയൊന്നും കൊടുക്കേണ്ടതില്ല എന്ന നയമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് മേൽപ്പറഞ്ഞ രീതിയിൽ സംശയിക്കുന്നത്. ഇങ്ങനെ ഇന്റർനെറ്റ് കൊടുക്കുന്നതാണോ ശരി, അതു വിലക്കുന്നതാണോ ശരി? ഏതു നയമാണ് നടപ്പാകേണ്ടത് എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.
രണ്ടാമത്തെ പ്രശ്‌നം പിഡബ്ല്യൂസിയ്ക്ക് കരാർ കൊടുത്തതാണ്. ഇന്ത്യ മുഴുവൻ ഹൈസ്പീഡ് ഇന്റർനെറ്റ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഓപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് (എൻ.ഒ.എഫ്.എൻ) എന്ന പദ്ധതി ആവിഷ്‌കരിച്ചത് യുപിഎ സർക്കാരാണ്. കേന്ദ്രസർക്കാർ തന്നെ പിന്നീട് ഈ പദ്ധതിയ്ക്ക് ഭാരത് നെറ്റ് എന്നു പേരു മാറ്റി. ഇത് പഞ്ചായത്തുകളിൽ വരെ മാത്രം ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയായിരുന്നു. അതിനെ ഇന്നു കാണുന്ന രൂപത്തിലേയ്ക്ക് പൊളിച്ചു പണിതത് എൽഡിഎഫ് സർക്കാരാണ്.
പദ്ധതിയുടെ കൺസൾട്ടന്റിനെ കണ്ടെത്താൻ ടെൻഡർ വിളിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. അനാലിസിസ് മാസൺ, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആൻഡ് യംഗ് എന്നീ നാലു കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യു.സിയെ തെരഞ്ഞെടുക്കുകയും 2016 ജൂൺ മാസം ഇവർക്ക് വർക്ക് ഓർഡർ നൽകുകയും ചെയ്തു.
എൽഡിഎഫ് സർക്കാർ അധികാരമേറ്റത് 2016 മെയ് അവസാനമാണെന്ന് ഓർക്കുക. യുഡിഎഫ് സർക്കാർ നടത്തിയ ടെൻഡർ നടപടികളുടെ അനിവാര്യമായ പൂർത്തീകരണമാണ് നടന്നത്. ഇതിലൊന്നും ഒരഴിമതിയുമില്ല.
ലോകത്ത് അംഗീകരിക്കപ്പെടുന്ന കമ്പനി തന്നെയാണ് പിഡബ്ല്യൂസി. അവരെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. അങ്ങനെയൊരു ആരോപണമൊന്നുമില്ലല്ലോ. ഇത്തരം കമ്പനികൾ തയ്യാറാക്കുന്ന പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. എല്ലായിടത്തും അതുതന്നെയാണ് രീതി. അതിലൊക്കെ അനാവശ്യവിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം വേറെയാണ്.
അടുത്തത് ടെൻഡർ അധികത്തുകയുടെ പ്രശ്‌നം. കൺസൾട്ടന്റ് തയ്യാറാക്കിയ ഡിപിആർ പ്രകാരം 1028 കോടി രൂപയാണ് പ്രോജക്ടിന്റെ അടങ്കൽ. 2017 മെയ് മാസം ഭരണാനുമതി നൽകി. എന്നാൽ ടെൻഡർ ക്ഷണിച്ചപ്പോൾ ഏഴുവർഷത്തേയ്ക്കുള്ള നടത്തിപ്പു ചെലവും പരിപാലനച്ചെലവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
അങ്ങനെയാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ് ചെലവ് 1638 കോടിയായി വർദ്ധിച്ചത്. ടെൻഡറിൽ മൂന്നു കമ്പനികൾ പങ്കെടുത്തു. ഏറ്റവും കുറച്ചു തുക ക്വോട്ടു ചെയ്തത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (1538 കോടി), രണ്ടാമത് ടിസിഐഎൽ (1729 കോടി), മൂന്നാമത് എ ടു ഇസെഡ് (2853 കോടി). സ്വാഭാവികമായും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡി (ബി.ഇ.എൽ)ന് പദ്ധതി ലഭിച്ചു.
ഇതിലെവിടെയാണ് അഴിമതി? ഏഴു വർഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉൾപ്പെടെയാണ് 1532 കോടി രൂപ. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിന് കുറഞ്ഞ ക്വാട്ടിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ഉറപ്പിച്ചതിലെവിടെയാണ് അഴിമതി? എന്ത് അസംബന്ധമാണ് പ്രചരിപ്പിക്കുന്നത്?
കെ ഫോൺ വന്നാൽ കടമ്പകളില്ലാതെ ഇൻറർനെറ്റ് സേവനം സാധാരണക്കാരനും ലഭ്യമാകും. നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന വലിയൊരു കുതിച്ചുചാട്ടമാണ് ഹൈസ്പീഡ് ഇൻറ!ർനെറ്റ് കണക്ഷൻ ഓരോ വീട്ടിലുമെത്തുന്നതോടെ സാധ്യമാകുന്നത്. എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഹൈ സ്പീഡ് കണക്ഷൻ ലഭിക്കും. നമുക്കു ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയരും.
സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വ!ർദ്ധിയ്ക്കും. വിനോദ വിജ്ഞാന സേവനങ്ങൾ നാടിൻറെ മുക്കിലും മൂലയിലും എത്തുന്നതോടെ ജീവിത ഗുണനിലവാരം ഉയരും. ഇരുപതു ലക്ഷം കുടുംബങ്ങൾക്കാണ് സൌജന്യമായി ഈ കണക്ഷൻ ലഭിക്കാൻ പോകുന്നത്. അതോടെ നാട്ടിലെ പാവപ്പെട്ടവന്റെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാകും.
സർക്കാർ മുൻകൈയിൽ സ്ഥാപിക്കപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ സൌകര്യം എല്ലാ സേവനദാതാക്കൾക്കും മത്സരാധിഷ്ഠിതമായി പ്രയോജനപ്പെടുത്താം. കെ ഫോൺ ഇന്റർനെറ്റ് സേവനദാതാവല്ല. മറിച്ച് സംസ്ഥാനമൊട്ടാകെ സ്ഥാപിതമാകുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണത്. ഈ ശൃംഖല സേവനദാതാക്കൾക്കെല്ലാം ഉപയോഗിക്കാം.
ഇന്ന് നഗരങ്ങളിൽ മാത്രമാണ് സ്വകാര്യകമ്പനികളുടെ ശൃംഖലയുള്ളത്. കെ ഫോൺ വരുന്നതോടെ ഇത് എല്ലാ ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കും. ഒറ്റ നെറ്റു്വർക്കിലൂടെ എല്ലാ കമ്പനികളുടെയും സേവനം ഉപഭോക്താവിനും ലഭ്യമാകും. ജനങ്ങൾക്കും കമ്പനികൾക്കുമെല്ലാം പ്രയോജനം ലഭിക്കുമെന്നർത്ഥം.
സ്വർണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ ഈ പദ്ധതിയെ അട്ടിമറിച്ച് ജനങ്ങളെയും നാടിനെയുമാകെ ശിക്ഷിച്ചു കളയാമെന്ന ബിജെപിയുടെ മനക്കോട്ടയ്ക്ക് പെയിന്റടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ട്. പദ്ധതികളുടെ വിജയത്തിന് അഹോരാത്രം യത്‌നിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിക്കളയുക എന്ന ലക്ഷ്യത്തോടെ വാർത്തകൾ പ്ലാന്റു ചെയ്യപ്പെടുന്നു. സത്യമോ വസ്തുതയോ അല്ല അവർക്കു വേണ്ടത്. പദ്ധതി നിർഹണമേറ്റെടുത്ത ഉദ്യോഗസ്ഥരുടെ സിരകളിൽ ഭീതിയും ആശങ്കയും പടരണം. അതോടെ എല്ലാം താളം തെറ്റുമല്ലോ. പദ്ധതി മുടങ്ങുമല്ലോ. എങ്ങനെയും ആ ലക്ഷ്യം നടക്കണമെന്ന അപകടകരമായ വാശിയിലാണ് മാധ്യമങ്ങളിൽ കൽപിത കഥകൾ നിറയുന്നത്.
നാടിന്റെ വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടതില്ല എന്നു മാത്രം ഇപ്പോൾ പറയുന്നു.

Tags: Keralapoliticsthomas isaac

Related Posts

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു

January 2, 2026
8
Load More
Next Post
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്; 28 മരണം; 8206 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്; 28 മരണം; 8206 പേര്‍ക്ക് രോഗമുക്തി

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

വാളയാർ കേസിലെ പ്രതിയായിരുന്ന ആൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി ബിജു ഇല്ല; പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് എഎൻ ഷംസീർ

ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി ബിജു ഇല്ല; പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് എഎൻ ഷംസീർ

Discussion about this post

RECOMMENDED NEWS

അഡ്വ. ബിഎൻ ഹസ്കർ സിപിഎം വിട്ടു; ഇനി ആർഎസ്പിയിൽ

അഡ്വ. ബിഎൻ ഹസ്കർ സിപിഎം വിട്ടു; ഇനി ആർഎസ്പിയിൽ

23 hours ago
6
ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

20 hours ago
5
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്, ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്, ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

15 hours ago
5
കൂടെയുണ്ട് സർക്കാർ, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഇനി കന്യാസ്ത്രീകളും-സന്യാസിനിമാരും

കേന്ദ്രസര്‍ക്കാരില്‍ നല്ല ബന്ധം ഉള്ള ആളല്ലേ ഇ ശ്രീധരൻ അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതിൽ കാര്യമില്ലെന്ന് മുഖ്യമന്ത്രി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version