ന്യൂഡൽഹി: വീണ്ടും കർണാടകയിൽ കേന്ദ്രത്തിന്റെ ഇടപെടൽ. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തുകയാണ്. ഡികെ ശിവകുമാർ, സഹോദരൻ ഡികെ സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. കർണാടകയിൽ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗർ, ബെംഗളൂരു എന്നീവിടങ്ങളിലാണ് സിബിഐ റെയ്ഡ് പുരോഗമിക്കുന്നത്.
കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലായാണ് റെയ്ഡ്. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ചാണ് സിബിഐ ഡികെ ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.
Discussion about this post