കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് 800ല്‍ അധികം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പൊടുന്നനെയുണ്ടായ സമ്പര്‍ക്കത്തില്‍ കോഴിക്കോട് ഇപ്പോള്‍ ആശങ്കയുടെ വക്കിലാണ്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആളുകള്‍ കൂടുന്ന മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലുമടക്കമാണ് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ;
ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ക്വിക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കും. റവന്യൂ, പോലീസ്, തദ്ദേശം വകുപ്പുകളിലെ പ്രതിനിധികള്‍ ടീമിലുണ്ടാവും. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളില്‍ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തും.
ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യുആര്‍ടികള്‍ നിശ്ചയിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സംഖ്യ പ്രകാരമുളള ആളുകള്‍ തിരികെ പോകുന്ന മുറയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് പരിശോധന നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവര്‍ക്ക് പ്രവേശനം ഉണ്ടാവുകയില്ല.
ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍, വലിയങ്ങാടി, പാളയം, വേങ്ങേരി , കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂര്‍ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒന്‍പത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. േ
ചാമ്പാല ഹാര്‍ബര്‍, വടകര, അഴിയൂര്‍, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം – കല്ലാച്ചി, ആയഞ്ചേരി, കക്കട്ടില്‍, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂര്‍, മേപ്പയ്യൂര്‍, പയ്യോളി, അരിക്കുളം ടൗണ്‍, മൂടാടി ടൗണ്‍, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്‌പോണ്‍സ് ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
#Covid19_AlertAll individuals who visited Palayam Market Kozhikode, since 16th of September must remain in self…
Collector Kozhikode यांनी वर पोस्ट केले गुरुवार, २४ सप्टेंबर, २०२०
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ. പുതുതായി കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങളുടെ വിവരങ്ങൾ കമന്റ് ബോക്സിൽ ചേർത്തിട്ടുണ്ട്.
Collector Kozhikode यांनी वर पोस्ट केले गुरुवार, २४ सप्टेंबर, २०२०
ജില്ലയില്‍ 883 പേര്‍ക്ക് കോവിഡ്രോഗമുക്തി 308കോഴിക്കോട് ജില്ലയില്‍ ഇന്ന് 883 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്…
Collector Kozhikode यांनी वर पोस्ट केले गुरुवार, २४ सप्टेंबर, २०२०
















Discussion about this post