ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘നിശ്ശബ്ദ’വും. ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് പതിപ്പിന് സൈലന്‍സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ മൂകയായ ചിത്രകാരി ആയിട്ടാണ് അനുഷ്ക ഷെട്ടി ചിത്രത്തില്‍ എത്തുന്നത്. സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ മാധവനാണ് നായകന്. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്കയും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. പീപ്പിള്‍ മീഡിയ ഫാക്ടറി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Your silence will protect you.#NishabdhamOnPrime, premieres October 2 in Telugu and Tamil, with dub in Malayalam!#AnushkaShetty @ActorMadhavan @yoursanjali @actorsubbaraju #ShaliniPandey @hemantmadhukar #TGVishwaPrasad @konavenkat99 @vivekkuchibotla pic.twitter.com/pgV6fiHSvC
— amazon prime video IN (@PrimeVideoIN) September 18, 2020
Discussion about this post