ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാകുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് സിസോദിയ വ്യക്തമാക്കി.
അതേസമയം, ഇപ്പോള്‍ പനിയില്ലെന്നും ആരോഗ്യവാനായി ഇരിക്കുകയാണെന്നും കൊവിഡ് മുക്തനായി ഉടന്‍ തിരിച്ചുവരുമെന്നും സിസോദിയ ട്വീറ്റിലൂടെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് സിസോദിയ തിങ്കളാഴ്ച നടന്ന ഏകദിന നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.
हल्का बुख़ार होने के बाद आज कोरोना टेस्ट क़राया था जिसकी रिपोर्ट पोज़िटिव आई है. मैंने स्वयं को एकांतवास में रख लिया है.
फ़िलहाल बुख़ार या अन्य कोई परेशानी नहीं है मैं पूरी तरह ठीक हूँ. आप सब की दुआओं से जल्द ही पूर्ण स्वस्थ होकर काम पर लौटूँगा.— Manish Sisodia (@msisodia) September 14, 2020
Discussion about this post