മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,43,289 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 326 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം 12,243 പേര്‍ രോഗമുക്തി നേടി. 1,62,491 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,59,124 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 21,359 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
രാജ്യതലസ്ഥാനത്ത് പുതുതായി 1,215 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,059 പേര്‍ രോഗമുക്തി നേടി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതുവരെ 1,57,354 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,257 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 333















Discussion about this post