BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും അകിടുതന്നെ ചിലർക്ക് കൗതുകം: വിമർശന കുറിപ്പ്

Anitha by Anitha
July 9, 2020
in Kerala News
0
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും അകിടുതന്നെ ചിലർക്ക് കൗതുകം: വിമർശന കുറിപ്പ്
239
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ അപ്രസക്തമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന മാധ്യമ സംസ്‌കാരത്തിനെതിരെ വിമർശന കുറിപ്പ് വൈറലാകുന്നു. കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെ കുറ്റകൃത്യത്തേയും കൂട്ടുപ്രതികളേയും കേസിന്റെ ഗൗരവത്തേയും ചർച്ച ചെയ്യുന്നതിന് പകരം സ്വപ്‌ന സുരേഷിന്റെ വ്യക്തി സ്വഭാവത്തേയും നിറംപിടിപ്പിച്ച കഥകളിലേക്കും മാത്രം ചർച്ച വഴി മാറുന്നതും മുഖ്യമന്ത്രിയേയും സർക്കാരിനേയും കേസുമായി ബന്ധിപ്പിക്കുന്നതും ചരിത്രം ആവർത്തിക്കുന്നതാണെന്ന് എസ് സുദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഐതിഹ്യത്തിലെ പരശുരമാന്റേയും ഭീഷ്മരുടേയും കഥയും കേരള ചരിത്രത്തിലെ ഐഎസ്ആർഒ കേസും മറിയം റഷീദയുടെ അവസ്ഥയും എല്ലാം വിശദമായി സൂചിപ്പിച്ചാണ് സുദീപിന്റെ കുറിപ്പ്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

ഒരു സമൂഹത്തിന് അവർ അർഹിക്കുന്ന മാധ്യമപ്രവർത്തകരെ മാത്രമെ ലഭിക്കൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഐടി വകുപ്പ് സെക്രട്ടറിയുടെ സ്ഥാന ചലനം പോലും റിപ്പോർട്ട് ചെയ്യാതെ സ്വപ്‌നയുടെ മദ്യപാനശീലത്തിലേക്കും സുഹൃദ്ബന്ധങ്ങളിലേക്കും ഒക്കെയാണ് റിപ്പോർട്ടർമാരുടെ കണ്ണെന്നും കുറിപ്പിൽ പറയുന്നു.

എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പരശുരാമൻ മുതൽ മറിയം റഷീദ വരെ, തീരാത്ത വിഷാദയോഗങ്ങൾ, അംബ, സാല്വരാജാവിൽ അനുരക്തയാണെന്നറിയാതെയാണ് കാശിരാജന്റെ സ്വയംവരവേദിയിൽ നിന്ന് അംബ, അംബിക, അംബാലികമാരെ, സാല്വനടക്കം എല്ലാ സ്വയംവരാർത്ഥികളെയും തോല്പിച്ച് ഭീഷ്മർ ഹസ്തിനപുരത്തേയ്ക്കു കൊണ്ടുവരുന്നത്. അംബയിൽ നിന്നു സാല്വപ്രണയം അറിയുന്ന ഭീഷ്മർ അവളെ സാല്വസന്നിധിയിലേയ്ക്ക് അയച്ചു. പക്ഷേ തനിക്കു ഭീഷ്മരെ ഭയമാണെന്നും അംബ ഭീഷ്മരുടെ സ്വന്തമായിക്കഴിഞ്ഞെന്നും പറഞ്ഞ് അവളെ സാല്വൻ കൈയൊഴിഞ്ഞു. തന്റെ അവസ്ഥ അംബയിൽ ഭീഷ്മരോടുള്ള പ്രതികാരദാഹം വളർത്തി. തപസു ചെയ്തു ശക്തി നേടാനായി അവളൊരു ആശ്രമത്തിലെത്തി. ഇത്ര സുന്ദരിയാമൊരുവൾ അവിടെ തപസു ചെയ്തു കൂടുന്നത് നല്ലതിനല്ലെന്ന പക്ഷക്കാരായിരുന്നു താപസന്മാർ. പരശുരാമ ശിഷ്യനായ അകൃത്രവണൻ അംബയോടു ചോദിച്ചു: സാല്വനെക്കൊണ്ടു നിന്നെ സ്വീകരിപ്പിക്കണോ അതോ ഭീഷ്മരെ തോല്പിച്ചു കാണണോ?

രണ്ടായാലും തന്റെ ഗുരുവായ പരശുരാമൻ ചെയ്യുമെന്നുറപ്പു നൽകുന്ന അകൃത്രവണനോട് അംബ പറഞ്ഞു: എന്റെ അനുരാഗ കഥ അറിയാതെയാണു ഭീഷ്മർ എന്നെ പിടിച്ചു കൊണ്ടുവന്നത്. ഈ സ്ഥിതിക്കു ന്യായമായ പ്രതിവിധി ചെയ്തു കിട്ടണമെന്നേ എനിക്കുള്ളു. അകൃത്രവണൻ: കൊള്ളാം, നീ ധർമ്മമാണു പറഞ്ഞത്. എന്നാൽ ഇതിൽ സാല്വനല്ല ഭീഷ്മരാണ് അപരാധി. ഭീഷ്മർ ആണത്തത്തിൽ ഊറ്റം കൊള്ളുന്നവനും ജയിച്ചു ഞെളിയുന്നവനുമാണ് അതുകൊണ്ട് ഭീഷ്മരോടാണു നീ പകരം വീട്ടേണ്ടത്.

(കുട്ടിക്കൃഷ്ണമാരാര് : അകൃത്രവണന്റെ ഭീഷ്മദ്വേഷത്തിനു കാരണമെന്തോ? ഒരു വേള സതീർത്ഥ്യന്റെ മേന്മയിലുള്ള അസൂയ ആയിരിക്കുമോ! അഥവാ ബ്രഹ്മക്ഷാത്രങ്ങൾ തമ്മിൽ അന്നുണ്ടായിരുന്ന കിടമത്സരമോ?ഏതായാലും ഇതുകേട്ടപ്പോൾ കൊണ്ട് ഭീഷ്മരുടെ കഥ കഴിഞ്ഞാൽ സാല്വൻ ഏതു നിലയ്ക്കും തന്നെ സ്വീകരിക്കുമെന്ന് അംബ ആശ്വസിച്ചിരിക്കാം.)

പിറ്റേന്നു പരശുരാമനെത്തി.

തസ്യാശ്ച ദൃഷ്ട്വാ രൂപം ച വയശ്ചാഭിനവം പുനഃ
സൗകുമാര്യം പരം ചൈവ രാമശ്ചിന്താപരോഭവൽ
കിമിയം വക്ഷ്യതീത്യേവം വിമൃശൻ ഭൃഗുസത്തമ:

…………

അതായത്, അബയുടെ രൂപവും പുതുപ്രായവും മുന്തിയ സൗകുമാര്യവും കണ്ട് രാമൻ പരവശനായി. ഇവൾ എന്താണു പറയാൻ പോകുന്നതെന്ന് ആലോചിച്ചിരുന്നു. നടന്നതൊക്കെ കേട്ടപ്പോൾ ഭീഷ്മരെയോ സാല്വനെയോ ആരെവേണമെങ്കിലും വഴിപ്പെടുത്തിത്തരാം. പറഞ്ഞതുകേട്ടില്ലെങ്കിൽ താൻ യുദ്ധത്തിൽ ഭീഷ്മരെ ദഹിപ്പിക്കുകയും ചെയ്യാമെന്നു പറഞ്ഞു. ഭീഷ്മരെ തോല്പിക്കണമെന്ന ആവശ്യം അംബ മുന്നോട്ടുവച്ചു. വല്ല ബ്രാഹ്മണനും വേണ്ടി വന്നാലല്ലാതെ താനിനി ആയുധമെടുക്കില്ലെന്ന പഴയ പ്രതിജ്ഞയൊക്കെ മാറ്റിവച്ച് പരശുരാമൻ ഭീഷ്മരോടു യുദ്ധം ചെയ്യാനായി പുറപ്പെടുകയാണ്. യുദ്ധത്തിൽ പരശുരാമൻ തോൽക്കുകയും ചെയ്യുന്നു. അന്നു നടപ്പുള്ള രാജധർമ്മ പ്രകാരമാണ് ഭീഷ്മർ അംബയെ കൊണ്ടുവന്നതെന്നും അതിൽ തെറ്റെന്തെങ്കിലും കണ്ടുകിട്ടിയിരുന്നെങ്കിൽ, പരശുരാമൻ യുദ്ധത്തിനൊന്നും മിനക്കെടാതെ ഭീഷ്മരെ ശപിച്ചു നശിപ്പിക്കുമായിരുന്നെന്നും മാരാര് പറയുന്നുണ്ട്.

പിന്നെന്തിനാണു തന്റെ പൂർവ്വപ്രതിജ്ഞയെ അവഗണിച്ചു വേണ്ടാത്ത വാശി പിടിച്ചു പരശുരാമൻ മാനഹാനി കൈവരിച്ചതെന്നും പരശുരാമനുപിണഞ്ഞ മാനസിക രോഗം എന്തായിരുന്നെന്നും അന്വേഷിക്കുകയാണ് മാരാര്. തസ്യാശ്ച ദൃഷ്ട്വാ രൂപം എന്ന ശ്ലോകം ഒരിക്കൽ കൂടി ഉദ്ധരിച്ച്, പരശുരാമനെ വഴിതെറ്റിച്ചത് സ്ത്രീയുടെ രൂപസൗകുമാര്യം തന്നെയായിരുന്നു എന്നു മാരാര് നമ്മെ നിസംശയം ബോധ്യപ്പെടുത്തുന്നുണ്ട്. ആ സൗകുമാര്യം ഒരു പുരുഷനിലുണ്ടാക്കുന്ന വൈകൃത ചിന്തകൾ ഒരു ഋഷിയിൽ നേരെ ഉയിർ കൊള്ളില്ലെന്നിരിക്കെ, പഴുതടഞ്ഞു കിടന്ന ആ ചിത്തവൃത്തി വികാരവൈകൃതമായി രൂപപ്പെട്ട് യുദ്ധത്തിലേയ്ക്കു നയിക്കുകയായിരുന്നു എന്നദ്ദേഹം സമർത്ഥിക്കുന്നു. തന്റെ ക്ഷത്രിയാന്തകത്വത്തെപ്പറ്റി പരശുരാമൻ വീമ്പു പറയുമ്പോൾ, അന്ന് അങ്ങയുടെ യുദ്ധദർപ്പണത്തെയും കാമത്തെയും തീർത്തു തരാൻ ഒരു ഭീഷ്മനോ ഭീഷ്മനെപ്പോലുള്ള ഒരു ക്ഷത്രിയനോ ഉണ്ടാവാതെ പോയി എന്ന് ഭീഷ്മർ പറയുന്നതിൽ നിന്നു തന്നെ, പരശുരാമനിൽ അടക്കിവച്ച കാമവികാരത്തിന്റെ ഇതര രൂപ മാർഗങ്ങളിലുള്ള ബഹിർസ്ഫുരണം തന്നെയായിരുന്നു പരശുരാമന്റെ പ്രവൃത്തിയുടെ കാരണമെന്നു വ്യക്തതയോടെ മാരാര് വരച്ചിടുന്നുണ്ട്.

നമ്മുടെ പല മാദ്ധ്യമപ്രവർത്തകരും പരശുരാമന്റെ പിൻഗാമികളാണ്. പരശുരാമൻ തന്റെ വികാര വൈകൃതങ്ങളെ യുദ്ധത്തിലൂടെ തുറന്നു വിടുമ്പോൾ, മാദ്ധ്യമപ്രവർത്തകർ അവയെ പേനയിലൂടെയും ക്യാമറയിലൂടെയും പുറത്തേയ്ക്കു വിടുന്നു. അവരിൽ അടക്കി വച്ചിരിക്കുന്ന വികാര വൈകൃതങ്ങളാണ് ഐ എസ് ആർ ഒ ചാരക്കേസും മാലിക്കാരികളുടെ രതികഥകളുമൊക്കെയായി പുറത്തു വരുന്നത്. മൂന്നക്ഷരത്തിന്റെ കുറവല്ല, വേറെ മൂന്നക്ഷരക്കൂടുതലാണത്. ആ ധാരാളിത്തം പേനയിലൂടെ ഒഴുകിയൊലിക്കുന്നു. അവിഹിതം കേൾക്കാനാണു സമൂഹത്തിന് ഏറ്റവും താല്പര്യമെന്ന സംഗതിയും കൂടിയാകുമ്പോൾ പൂർണമാകുന്നു. ഓരോ സമൂഹത്തിനും അവരർഹിക്കുന്ന മാദ്ധ്യമപ്രവർത്തകരെക്കൂടി കിട്ടുന്നു. അതുകൊണ്ടാണ് വിവാദ നായിക പണ്ടു താമസിച്ച വീടിന്റെ അയൽവാസിയെ അഭിമുഖം നടത്തി, അവൾ വൈകിട്ടു മദ്യപിച്ചതു തൊട്ടു രാത്രി ഒരു മണി വരെ ഉറങ്ങാതിരുന്നതൊക്കെ നമുക്കു വിളമ്പിത്തരുന്നതും നമ്മൾ കേട്ടു രസിക്കുന്നതും. ശങ്കരൻ പുറത്താകുന്നതു റിപ്പോർട്ടു ചെയ്യാനോ? ഹേയ്, അതിലൊരു ത്രില്ലില്ല. നായിക പുറത്താകുന്നതും പാഡ് മാറ്റുന്നതുമൊക്കെ കുത്തിനിറയ്ക്കുമ്പോൾ കിട്ടുന്ന രസവും മാർക്കറ്റുമുണ്ടല്ലോ, അതാണു വേണ്ടത്.

അകൃത്രവണനു ഭീഷ്മരോടാണ് അകാരണമായ പക. അതിനു പ്രത്യേക കാരണമൊന്നും വേണ്ട. ഭീഷ്മരെപ്പോലൊരാളെ തകർക്കാൻ ഒരവസരം കിട്ടുമ്പോൾ എന്തൊരു ആത്മസംതൃപ്തി! മാരാര് പറഞ്ഞതുപോലെ അസൂയയാവാം, കിടമത്സരങ്ങളാവാം. ചിത്രാംഗദന്റെയും വിചിത്രവീര്യന്റെയും കാലശേഷം രാജാവാകാനും സന്താനോല്പാദനം നടത്താനും തന്റെ മേലുണ്ടായ എല്ലാ സമ്മർദ്ദങ്ങളെയും ഭീഷ്മർ മറികടന്നില്ലായിരുന്നെങ്കിൽ മിഥ്യാപവാദകുതുകിയായ ലോകം അദ്ദേഹത്തെ വെറുതെ വിടുമായിരുന്നോ എന്നു മാരാര് ചോദിക്കുന്നുണ്ട്. പരശുരാമനെ ജയിക്കാൻ പോന്ന ഈ ഭീഷ്മരുടെ കൺമുമ്പിൽ വച്ചല്ലേ ചിത്രാംഗദൻ കൊല്ലപ്പെട്ടത്, ഒന്നിലധികം വേളി കഴിച്ച രാജാക്കന്മാരൊക്കെ വിചിത്രവീര്യനെപ്പോലെ ക്ഷയം പിടിച്ചു മരിക്കുകയാണോ പതിവ് എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നേനെ എന്ന് മാരാര് പറഞ്ഞതു ശരിയാണ്. ആ മിഥ്യാപവാദ കുതുകികളാണ് പിൽക്കാലത്ത് ചില മാദ്ധ്യമ സ്ഥാപനങ്ങളിലിരുന്ന് മാലിക്കാരികളെപ്പറ്റി നിറം പിടിപ്പിച്ച കഥകളെഴുതിയത്. ഭീഷ്മരിൽ അസൂയ പൂണ്ട അകൃത്രവണന്റെ പിൻഗാമികളാണ് അഭിനവ പരശുരാമന്മാരെ മുന്നിൽ നിർത്തി പിന്നിലിരുന്നു ചരടുവലിച്ചത്.

ഏറെക്കാലമൊന്നുമായിട്ടില്ല. അന്നത്തെ പത്രവാർത്തകൾ വായിച്ചു കടമെന്നറിയാതെ വിശ്വസിച്ചു രോഷം പൂണ്ട പലരിൽ ഈ ലേഖകനുമുണ്ടായിരുന്നു. രാജ്യസുരക്ഷ എന്ന പതിവ് അടിത്തറയിട്ടാണ് ആ കള്ളക്കഥകളൊക്കെ, ഏതോ ബാറുകളിലിരുന്നു ഭാവനയിൽ മെനഞ്ഞു കൂട്ടി പത്രത്താളുകളിൽ നിറച്ചത്. അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയ വായനക്കാരോട് അവരൊന്നും നാളിതുവരെ മാപ്പു പറഞ്ഞിട്ടുമില്ല. ഓർമ്മകൾ ഉണ്ടായിരിക്കണം… മാരാര് പറഞ്ഞ ചില കാര്യങ്ങൾ മറ്റെല്ലാവർക്കും കൂടി ബാധകമാണ്:

സ്ത്രീത്വത്തോടു കൃപോദാരമായി പെരുമാറുക എന്നതു പരിഷ്‌കൃത സമുദായങ്ങളൊക്കെ അനുഷ്ഠിക്കുന്ന ഒരാചാരമാണ്. എന്നാൽ നാം ഓരോരിക്കൽ അതനുസരിക്കുമ്പോഴും അതിന്റെ അടിയിൽ ആ ശ്രേഷ്ഠസംസ്‌കാരത്തിനു പുറമേ മറ്റു വല്ലതും ഒളിഞ്ഞു കിടക്കുന്നുണ്ടോ എന്നു പരീക്ഷിച്ച്, ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ നമുക്കു പലപ്പോഴും ഈ രാമനു പറ്റിയ അബദ്ധം പിണയാം.

വിഷാദയോഗം: ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും അകിടുതന്നെ ചിലർക്കു കൗതുകം…

Tags: Keralas sudeepswapna suresh

Related Posts

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
2
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു

January 2, 2026
6
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും
Kerala News

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

December 31, 2025
6
ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം
Kerala News

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം

December 26, 2025
4
Load More
Next Post
വികാസ് ദുബെയെ അറസ്റ്റ് ചെയ്തു

വികാസ് ദുബെയെ അറസ്റ്റ് ചെയ്തു

കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, വയനാട്ടില്‍ കര്‍ശന നിയന്ത്രണം

വയനാട് മേപ്പാടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

സമയം നല്ലതാണോയെന്ന് അറിയാൻ ജ്യോത്സ്യനെ കാണാൻ ഇറങ്ങി; ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു; ബൈക്ക് കസ്റ്റഡിയിലുമായി

വിവാഹത്തിന് ആളുകൂടിയാൽ പിഴ എത്ര? നിരത്തിൽ തുപ്പിയാലോ? പിഴത്തുകയിൽ വ്യക്തത വരുത്തി സർക്കാർ

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

7 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

5 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

12 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version