കൊൽക്കത്ത: ഇന്ത്യയുടെ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48ാം ജന്മദിനം വ്യത്യസ്തമായി ആഘോഷിച്ച് ആരാധകർ. സാധാരണ ദാദയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ബെഹാലയിലുള്ള വീടിനു മുന്നിൽ ആരാധകരുടെ ആഘോഷം പതിവാണ്. എന്നാൽ കൊവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത്തരം ആഘോഷങ്ങളിൽ നിന്നെല്ലാം മാറിനിൽക്കുകയാണ് ദാദ ആരാധകർ.
എങ്കിലും ദാദയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച മാസ്‌ക്കുകൾ വിതരണം ചെയ്യുകയാണ് ആരാധകർ. ”അദ്ദേഹം ബിസിസിഐ പ്രസിഡന്റായ ശേഷമുള്ള ആദ്യ ജന്മദിനമായതിനാൽ തന്നെ ഇത്തവണ അത് ഞങ്ങൾക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പക്ഷേ കേക്ക് മുറിക്കൽ അടക്കമുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തത് നിർഭാഗ്യകരമാണ്. അതിനാൽ ഞങ്ങൾ മാസ്‌ക്കുകൾ നിർമിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചു.” ഗാംഗുലിയുടെ ആരാധക സംഘത്തിലെ ഒരാളായ മനാസ് ചാറ്റർജി പറയുന്നതിങ്ങനെ.
Customized masks with Dada's photos. Interested people who want to buy this ,please contact us. @SGanguly99 @DonaGanguly75 @souravism99 @SGangulyFanClub #HappyBirthdayDada #SouravGanguly pic.twitter.com/QAx4a8NYmK
— Maharajer Darbare (মহারাজের দরবারে) (@MaharajerD) July 1, 2020
















Discussion about this post