കുവൈറ്റ് സിറ്റി: കോവിഡ് 19 വൈറസ് ബാധിച്ച് കുവൈറ്റില്‍ മലയാളിയായ വീട്ടമ്മ മരിച്ചു. കൊല്ലം ഉമ്മന്നൂര്‍ വാലുകറക്കേതില്‍ പെണ്ണമ്മ ഏലിയാമ്മയാണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഫെബ്രുവരിയിലാണ് ഏലിയാമ്മ നാട്ടില്‍ നിന്നും കുവൈറ്റില്‍ എത്തിയത്. സന്ദര്‍ശന വിസയില്‍ മകള്‍ക്കൊപ്പം എത്തിയതായിരുന്നു ഇവര്‍. ഇതിന് പിന്നാലെയാണ് കുവൈറ്റില്‍ കോവിഡ് പടര്‍ന്നുപിടിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് പരിശോധന ഫലം വന്നപ്പോള്‍ ഇവര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പരേതനായ വര്‍ഗീസ് അലക്സാണ്ടര്‍ ആണ് ഭര്‍ത്താവ്. മകള്‍: മോനി. മരുമകന് : ജോസ്മോന്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രതന്നെ ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. മലയാളികളടക്കം നിരവധി പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്.
Discussion about this post