തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കരിനെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റുചെയ്ത് കൊണ്ട് നടക്കുന്നത് നീതികേടാണെന്നും മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കേണ്ടത് കുടുംബാംഗങ്ങള്‍ ആണെന്നും മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
പോലീസ് യൂണീഫോമിട്ട ഐപിഎസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറിയെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ ഉദ്യോഗസ്ഥനു ശിക്ഷ ലഭിക്കാവുന്നതാണ് സെന്‍കുമാര്‍ തുറന്നടിച്ചു.
ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംത്തിട്ട സെഷന്‍സ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2014 കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്കി.
Discussion about this post