കൊറോണ ഭീഷണിയില്‍ കഴിയുകയാണ് കേരളം. നിരവധി പേര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയും ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയും കേരളത്തിന് കാവല്‍ നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ജനങ്ങള്‍ക്കൊപ്പം നിന്ന് കൊറോണയെ ചെറുക്കാനുള്ള പിണറായി സര്‍ക്കാറിന്റെ പ്രവൃത്തികളെയും ജനങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കരുതലുകളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാതാരം ശ്രുതി തമ്പി. എന്തൊരു പോസിറ്റീവ് ആണ്, എന്തൊരു കോണ്‍ഫിഡന്‍സ് ആണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്ന് താരം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ശ്രുതി തമ്പി പിണറായി സര്‍ക്കാറിനെ പ്രശംസിച്ചത്. കേരളത്തില്‍ ശക്തനായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നെന്നും, അദ്ദേഹത്തിന് ശക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നെന്നും, അത് ഉചിതമായ സമയത്ത് നാടിനു വേണ്ടി വിനിയോഗിച്ചെന്നും ഭാവിയിലെ തലമുറ പുസ്തക താളുകളില്‍ നിന്നും പഠിക്കും , അതിന്റെ ഭാഗമായതില്‍ നാം ഓരോരുത്തരും അഭിമാനിക്കുകയെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രുതി തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു കാര്യത്തില്‍ നമ്മള് എല്ലാം ഭാഗ്യവാന് മാരാണ് എന്തെന്നാല്‍ നമ്മള് ഒരു ചരിത്രത്തിന്റെ ഭാഗമാണ്, ഭാവിയില്‍ കേരളത്തില്‍ ശക്തനായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നെന്നും, അദ്ദേഹത്തിന് ശക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നെന്നും, അത് ഉചിതമായ സമയത്ത് നാടിനു വേണ്ടി വിനിയോഗിച്ചെന്നും ഭാവിയിലെ തലമുറ പുസ്തക താളുകളില്‍ നിന്നും പഠിക്കും , അതിന്റെ ഭാഗമായതില്‍ നാം ഓരോരുത്തരും അഭിമാനിക്കുക
, എന്തൊരു പോസിറ്റീവ് ആണ്, എന്തൊരു കോണ്‍ഫിഡന്‍സ് ആണ് വാക്കുകളില്‍… ഈ സമയത്ത് ഏറ്റവും ഉചിതമായ സ്ഥലത്താണ് നമ്മള് ജനിച്ചതെന്ന് തോന്നിപോകും
Discussion about this post