സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1991 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗോഡ്ഫാദര്’. ചിത്രം ഇറങ്ങി ഇരുപത്തിയൊമ്പത് വര്‍ഷം ആയെങ്കിലും അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസില്‍ തങ്ങിനില്ക്കുന്നവയാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ച ‘മായിന്‍കുട്ടി’.
ഹരിനഗറിലെ ‘അപ്പുക്കുട്ടന്’ ശേഷം മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ജഗദീഷിന്റെ മറ്റൊരു കഥാപാത്രമാണ് ‘മായിന്‍കുട്ടി’. ഇപ്പോഴിതാ മായിന്‍കുട്ടിയുടെ പുതിയ വേര്‍ഷന്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ ചിത്രം പങ്കുവെച്ചത്.
‘ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്ക്കുന്ന ജഗദീഷേട്ടന് (updated version) (ഇപ്പൊ ലൊക്കേഷനില്‍ കണ്ടത്)’ എന്ന അടികുറിപ്പോടെയാണ് പിഷാരടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ഈ ചിത്രത്തിന് വന്നിരിക്കുന്നത്.
Discussion about this post