ആസിഫ് അലിയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കെട്ട്യോളാണെന്റെ മാലാഖ’. നവംബര്‍ 22ന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിരവധി പേരാണ് ചിത്രത്തെയും ആസിഫ് അലിയെയും അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ കുറച്ച് വൈകിയാണെങ്കിലും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് ലാല്‍ ജോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്.
‘കെട്ട്യോളാണെന്റെ മാലാഖ കണ്ടു, അല്പം വൈകിയെങ്കിലും.. ഒരു പുതിയ സംവിധായകന് വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റ് പടം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചുമാണ് ചിത്രത്തില്‍ പറയുന്നത്. വീണ നന്ദകുമാറാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്, ജാഫര്‍ ഇടുക്കി, മനോഹരി ജോയ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവാഗത നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ്.
Discussion about this post