സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രത്തിന് പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടന് അജു വര്‍ഗീസ്. മോഹന്‍ലാലും ശ്രീനിവാസും അഭിനയിച്ച ‘അക്കരെയക്കരെയക്കരെ’ എന്ന സിനിമയിലെ ഒരു ചിത്രമാണ് താരം പങ്കുവെച്ചത്.
ഇതിന് താഴെയാണ് ഒരാള്‍ മോശം കമന്റിട്ടത്. ‘നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാന്‍സും കിട്ടും’ എന്നായിരുന്നു കമന്റ്. വിമര്ശകന് പുഞ്ചിരി കലര്‍ന്ന മറുപടിയാണ് അജു നല്‍കിയത്. അജു നല്കിയ മറുപടി ആരാധകര്‍ കൈയടിച്ചാണ് സ്വീകരിച്ചത്.
ഇന്നലെയാണ് ഫേസ്ബുക്കിലൂടെ അജു ചിത്രം പങ്കുവച്ചത്. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു അജു പോസ്റ്റ് ചെയ്തത്. ദാസനേയും വിജയനേയും പോലെ അജു വര്‍ഗീസും നിവിന്‍ പോളിയും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ മറുപടി നല്കി. ഇതിനിടെയാണ് വിമര്‍ശിച്ചുകൊണ്ടുള്ള കമന്റ് വന്നത്.
വിമര്‍ശനത്തെ ചിരിച്ചുകൊണ്ട് നേരിട്ട അജുവിനെ ആരാധകര്‍ അഭിനന്ദിച്ചു. ഇങ്ങനെയുള്ളവര്‍ക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ല കാര്യമാണെന്നും പലരും അഭിപ്രായപ്പെട്ടു.
Discussion about this post