പോലീസുകാര്‍ക്ക് അവര്‍ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ ഉണ്ട്. എന്നാല്‍ അതൊന്നും മാനിക്കാതെയായിരുന്നു കഴിഞ്ഞ ദിവസം ഒരു പോലീസുകാരന്റെ ലാത്തി ഏറ്. ഹെല്‍മെറ്റ് വെയ്ക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാവ് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പോലീസുകാരന് ലാത്തികൊണ്ട് എറിഞ്ഞ് നിലത്ത് വീഴ്ത്തിയത്. സംഭവം വലിയ വാര്‍ത്തകളില്‍ ഇടംനേടി.
ബൈക്കില്‍ നിന്നും നിലത്ത് വീണ യാത്രക്കാരന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവരെ നിയമം ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ഇത്തരം അധികൃതര്‍ അക്രമകാരികള്‍ ആയി മാറുന്ന സംഭവങ്ങള്‍ നാട്ടില്‍ പെരുകി വരികയാണ്. ഇതിനെതിരെ ശബ്ധമുയര്ത്തിയിരിക്കുകയാണ് ഒരു കൂട്ടം ട്രോളന്മാര്.സംഭവത്തില്‍ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
Discussion about this post