തൂത്തുക്കുടി: തമിഴ്നാട്ടില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസ്സുകാരന് സുജിത് നൊമ്പരമാകുകയാണ്. അതിനിടെ മാതാപിതാക്കള്‍ സുജിത്തിന്റെ രക്ഷാപ്രവര്‍ത്തനം ടിവിയിയില്‍ കണ്ടുകൊണ്ടിരിക്കെ അവരുടെ രണ്ട് വയസ്സുള്ള മകള്‍ വീപ്പയിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു.
തമിഴ്നാട്ടിലെ ത്രെസ്പുരം ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മത്സ്യത്തൊഴിലാളിയായ ലിംഗേശ്വരന്റെയും നിഷയുടെ മകള്‍ രേവതി സഞ്ജനയാണ് മരിച്ചത്.
ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ മകള്‍ അടുത്തില്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ അവളെ തിരഞ്ഞപ്പോഴാണ് വീപ്പയില്‍ ചലനരഹിതയായി കിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വീടിനടുത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണുപോയ സുജിത്തിനെ രക്ഷിക്കാന്‍ 80 മണിക്കൂര്‍ നീണ്ട ശ്രമം നടത്തുകയും ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സുജിത് വില്‍സന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
Discussion about this post