കൊച്ചി: കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരി മരിച്ചതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിരെയാണ് നടപടി. സംഭവത്തില്‍ എളമക്കര പോലീസാണ് കേസെടുത്തത്. ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവിന്റെ സഹോദരന് നല്കിയ പരാതിയിലാണ് നടപടി.
ഏപ്രില്‍ മൂന്നിനാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അങ്കിത മരിച്ചത്. സര്‍ജറിക്കിടെ പള്‍സ് കുറഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി മരിച്ചതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
Discussion about this post