2018 നവംബറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജോ മത്സരിച്ചഭിനയിച്ച ചിത്രമാണ് ജോസഫ്. ചിത്രത്തില്‍ വിജയ് യേശുദാസ് പാടിയ പൂമുത്തോളേ എന്ന തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ്. എന്നാല്‍ ഇപ്പോഴിതാ ആ ഗാനം ഒരു ഇതര സംസ്ഥാന തൊഴിലാളി പാടുന്ന വീഡിയോ ആണ് പുറത്ത് വരുന്നത്.
കുശാല്‍ എന്ന ഇതര സംസ്ഥാന തൊഴിലാളി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. കരോക്കെ മൈക്രോഫോണില്‍ മനോഹരമായി പാടുന്ന കുശാലിന്റെ പാട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്.
Discussion about this post