കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംവി നികേഷ് കുമാര്‍ നല്കിയ കേസ് വിധി പറയാന്‍ മാറ്റി. ഹൈക്കോടതിയാണ് കേസ് വിധി പറയാന്‍ മാറ്റി വച്ചിരിക്കുന്നത്. കെഎം ഷാജിയ്ക്ക് എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണം എന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരിലാണ് അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. കോടതിച്ചെലവായി അന്‍പതിനായിരം രൂപ ഷാജി നികേഷിന് നല്‍കണെന്നും കോടതി വിധിച്ചിരുന്നു. ആറ് വര്‍ഷത്തേക്കായിരുന്നു അയോഗ്യനാക്കിയിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ എതിര് സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്കിയ കേസിലായിരുന്നു കോടതി വിധി.
എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാലതാമസത്തില്‍ അഴീക്കോടിന് എംഎല്‍എ ഉണ്ടാകില്ല. അത്കൊണ്ട് ഉത്തരവ് തല്ക്കാലത്തേയ്ക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ഉണ്ടായി.
Discussion about this post