ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയായി മാറിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയാണ് ലക്ഷ്മി നക്ഷത്രയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് ഏറെ ഫാന്‍സുള്ള അവതാരകയായി ലക്ഷ്മി മാറി. സമൂഹ മാധ്യമങ്ങളിലു സജീവമായ ലക്ഷ്മി തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈയിടെ വെറൈറ്റി മീഡിയയുടെ യൂട്യൂബ് ചാനലിന് വേണ്ടി ലൈവില്‍ വന്ന ലക്ഷ്മിയുടെ ഒരു പ്രവൃത്തിയാണ് ആരാധകരിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ലൈവില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയില്‍ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക് വിളിച്ച് കഴിയുംവരെ മിണ്ടാതിരിക്കുകയുമായിരുന്നു ലക്ഷ്മി. പിന്നീട് അതിനുള്ള അതിനുള്ള കാരണം ലക്ഷ്മി വിശദീകരിക്കുകയും ചെയ്തു.
‘എന്റെ വീടിന്റെ തൊട്ടിപ്പുറത്ത് പള്ളിയാണ്. ഈ സമയത്ത് ലൈവില്‍ വരുമ്പോള്‍ ബാങ്കിന്റെ സമയമാണ്. നമുക്കെല്ലാം ഒരുപോലെയാണല്ലോ… അതുകൊണ്ടാണ് ബാങ്കായപ്പോ കുറച്ചു നേരത്തേക്ക് ബ്രേക്കെടുത്തത്. -ലക്ഷ്മി വ്യക്തമാക്കി. യൂട്യൂബ് വിഡിയോക്ക് താഴെ ലക്ഷ്മിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തിയത്.
Discussion about this post