തിരുവല്ല: മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത ദരിദ്രർക്കും അശരണർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നുവെന്നും കുറിച്ചു.
മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടേയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
His Grace the Most Rev. Dr. Joseph Mar Thoma Metropolitan was a remarkable personality who served humanity and worked hard to improve the lives the poor and downtrodden. He was blessed with abundance of empathy and humility. His noble ideals will always be remembered. RIP.
— Narendra Modi (@narendramodi) October 18, 2020
Discussion about this post