കരിപ്പൂര്‍: കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂര്‍ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പ്രവിന്റീവ് കസ്റ്റംസിന്റെ പിടിയിലായത്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നാണ് ഇരുവരും എത്തിയത്. അസീബ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിിച്ചത്. ജസീല ക്യാപ്സൂള്‍ രൂപത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ നിന്ന് ഒന്നരക്കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയിരുന്നു.
Discussion about this post