ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമി. ബുധനാഴ്ച രാവിലെ ചെന്നൈയില്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചേരുന്ന യോഗത്തിനു ശേഷം രാവിലെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും.
പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇക്കാര്യം എഐഎഡിഎംകെ നേതൃത്വത്തോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിന് പനീര്‍ശെല്‍വം കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും എടപ്പാടിക്കൊപ്പമാണ്. ശേഷം പനീര്‍ശെല്‍വം പിന്മാറുകയായിരുന്നു.
Discussion about this post