ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു.
സാമുദായിക ഘടകകങ്ങള്‍ തുണച്ചാല്‍ കുട്ടനാട്ടില്‍ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. 2016ല്‍ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സുഭാഷ് വാസു നേടിയ വലിയ മുന്നേറ്റമാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.
സ്ഥാനാര്‍ത്ഥിയായി തുഷാര്‍ നിന്നാല്‍ സമുദായ വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു. തുഷാര്‍ നിന്നാല്‍ ബി.ഡി.ജെ.എസ് വിമതശല്യത്തെ അതിജീവിക്കാനാകും എന്നും കരുതുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് തുഷാര്‍ നിലപാട് എടുത്തിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ വെള്ളാപ്പള്ളി, പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിര്‍ദേശിക്കുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി. പി മന്മദന്, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി അനിയപ്പന് എന്നീ പേരുകളാണ് പരിഗണനയില്‍. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.
Discussion about this post