തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിലെ രാഷ്ട്രീയം, അഴിമതികള്‍ മൂടിവയ്ക്കാനും ഹിന്ദു സമൂഹത്തെ അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ബിജെപി നേതാവ്
ശോഭ സുരേന്ദ്രന്. ശ്രീ പിണറായി വിജയന് സര്‍ക്കാരിന്റെ അജന്‍ഡ വളരെ കൃത്യമാണെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളില്‍ ഭൂരിഭാഗവും അടച്ചു തന്നെ ഇടാനാണു ആ സമുദായ നേതൃത്വങ്ങള്‍ തീരുമാനിച്ചത്. കേരളം കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കില്‍ നില്ക്കുമ്പോള് അവര്‍ പ്രകടമാക്കിയ സാമൂഹിക പ്രതിബദ്ധതയുടെയും സൂക്ഷ്മതയുടെയും ഒപ്പം തന്നെയാണ് ഹിന്ദു സമൂഹവുമെന്നും ശോഭ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
അതു കൊണ്ടു തന്നെയാണല്ലോ ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ല എന്ന് ക്ഷേത്ര സംരക്ഷണ സമിതി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട കൂട്ടായ്മകള്‍ തീരുമാനിച്ചത്. പക്ഷേ,ഭക്തലക്ഷങ്ങളുടെ അഭിപ്രായത്തിനു കടകവിരുദ്ധമായ തീരുമാനമാണ് ദേവസ്വം ബോര്‍ഡിന്റേത്. അതു സര്‍ക്കാരിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിലെ രാഷ്ട്രീയം, അഴിമതികള്‍ മൂടിവയ്ക്കാനും ഹിന്ദു സമൂഹത്തെ അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. വളരെ കൃത്യമാണ് ശ്രീ പിണറായി വിജയന് സര്‍ക്കാരിന്റെ അജന്‍ഡ. മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളില്‍ ഭൂരിഭാഗവും അടച്ചു തന്നെ ഇടാനാണു ആ സമുദായ നേതൃത്വങ്ങള്‍ തീരുമാനിച്ചത്; കേരളം കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കില്‍ നില്ക്കുമ്പോള് അവര്‍ പ്രകടമാക്കിയ സാമൂഹിക പ്രതിബദ്ധതയുടെയും സൂക്ഷ്മതയുടെയും ഒപ്പം തന്നെയാണ് ഹിന്ദു സമൂഹവും. അതു കൊണ്ടു തന്നെയാണല്ലോ ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ല എന്ന് ക്ഷേത്ര സംരക്ഷണ സമിതി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട കൂട്ടായ്മകള്‍ തീരുമാനിച്ചത്.പക്ഷേ,ഭക്തലക്ഷങ്ങളുടെ അഭിപ്രായത്തിനു കടകവിരുദ്ധമായ തീരുമാനമാണ് ദേവസ്വം ബോര്‍ഡിന്റേത്.അതു സര്‍ക്കാരിന്റെ തീരുമാനമാണ്, മുഖ്യമന്ത്രിയുടെ തീരുമാനമാണ്. കൂടുതലായി ഇടപഴകുകയും കൊവിഡ് കൂടുതല്‍ പടരുകയും ചെയ്ത് ആളുകള്‍ മരിക്കട്ടെ എന്ന നീചമനസ്സു തന്നെയാണ് ഇതിനു പിന്നില്‍. അങ്ങനെയാകുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള ഒരു വര്‍ഷം കേരളം അതു മാത്രം ചര്‍ച്ച ചെയ്യും; രോഗപ്രതിരോധം, മരണങ്ങള്, മാസ്ക്, സാനിറ്റൈസര്‍, ക്വാറന്റയിന്‍ ഇതൊക്കെയല്ലാതെ അഴിമതി,മണ്ണുവാരല്‍, സ്വജനപക്ഷപാതം, ഭരണത്തിന്റെ വീഴ്ചകള്‍ തുടങ്ങിയതൊന്നും ചര്‍ച്ചയാകില്ല. അതിന്റെ മറവില്‍ ഊറ്റാനുള്ളതത്രയും ഊറ്റുകയും ചെയ്യാം മസ്ജിദുകളും മോസ്കുകളും അടഞ്ഞു കിടക്കുകയും ക്ഷേത്രങ്ങള്‍ തുറക്കുകയും ചെയ്താല്‍ അതിന്റെ പേരില്‍ ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്താന്‍ അവസരമൊരുക്കുക കൂടിയാണ് ഈ ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ ലക്ഷ്യം.
Discussion about this post