നിലമ്പൂര്‍: ജനവാസ മേഖലയില്‍ ഭീതി വിതച്ച് വിലസി നടന്ന ഭീമന് ഉടുമ്പിനെ വനപാലകര്‍ പിടികൂടി. നിലമ്പൂര്‍ ചുങ്കത്തറ റോഡില്‍ മുട്ടിക്കടവ് ഭാഗത്ത് നിന്നുമാണ് ഈ ഭീമന് ഉടുമ്പിനെ വനപാലകര്‍ പിടികൂടിയത്. ഉടുമ്പ് റോഡ് മുറിച്ച് കടക്കുന്നത് കണ്ടവര്‍ ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് സാഹസികപ്പെട്ടാണ് ഈ ഭീമന് ഉടുമ്പിനെ പിടികൂടി കൂട്ടിലടച്ചത്. ഈ അടുത്ത കാലത്തൊന്നും ഇത്രയും വലിയൊരു ഉടുമ്പിനെ പിടികൂടിയിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
വനംവകുപ്പ് ആര്‍ആര്‍ടിയിലെ ഫോറസ്റ്റര്‍ അബ്ദുള്‍ റഷീദ്, പാമ്പുപിടുത്ത വിദഗ്നായ അമ്പീസ്, ഡ്രൈവര്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഈ ഭീമന് ഉടുമ്പിനെ പിടികൂടി കൂട്ടിലടച്ചത്.
Discussion about this post