കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് തീപിടുത്തം. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തി നശിച്ചു.
കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം- കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്.
അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരെ ബസില്‍ നിന്നും ഒഴിപ്പിച്ചതായാണ് വിവരം. തിരുവനന്തപുരം മൂവാറ്റുപുഴ പാതയിലാണ് അപകടമുണ്ടായത്.
Discussion about this post