തൃശ്ശൂര്‍: ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ലോട്ടറി തൊഴിലാളിയായ സ്ത്രീ മരിച്ചു. മഠത്തില്‍ പരേതനായ വേണുവിന്റെ ഭാര്യ ഇന്ദിര (75) യാണ് മരിച്ചത്. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ഇന്നാണ് അപകടം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചാലക്കുടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോട്ട പനമ്പിള്ളി കോളേജിനടുത്താണ് താമസം. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് നഗരസഭ പൊതുശ്മശാനത്തില്‍ സംസ്‌കാരിക്കും.
Discussion about this post