കൊച്ചി: നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു. നിലവില്‍ വിദ്യാര്‍ത്ഥിക്ക് നേരിയ പനി മാത്രമേ ഉള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗി ഇപ്പോള്‍ ആഹാരം കഴിക്കുന്നെണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനമൊട്ടാകെ നിപ്പയ്ക്കെതിരെ അതീവജാഗ്രത തുടരുന്നുണ്ട്. നിപ്പ സംശയത്തെതുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ക്കും പ്രാഥമികമായി രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടേയും ആരോഗ്യസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 311പേരാണു നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
Discussion about this post