നോയിഡ: പോലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങിനു ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ പ്രതി ഒടുവില്‍ പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ പ്രീത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് മോഷണം പോയത്.
ബൈക്ക് കണ്ടെത്താനായി അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റര്‍ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്നു പ്രതിയെ പോലീസ് കണ്ടത്.
ഡല്‍ഹി പോലീസ് എന്നെഴുതിയ ബൈക്കില്‍ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ചിരുന്നു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കാണിതെന്ന് മനസ്സിലായത്. തുടര്‍ന്ന് ബൈക്ക് ഉള്‍പ്പെടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രതിയുടെ മാനസികനില ശരിയല്ലെന്ന് പോലീസ് വെളിപ്പെടുത്തി.
Discussion about this post