കോഴിക്കോട്: പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പില്‍ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്‌ക്വഡ് അംഗങ്ങളായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വയനാട് കല്‍പ്പറ്റയില്‍ നിന്നും മോഷണം പോയ കാര്‍ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സദേശി അര്‍ഷാദും ഉമ്മയുമാണ് പോലീസുകാരെ വെട്ടിപരിക്കേല്‍പ്പിച്ചത്.
പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് പോലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്. മൂന്നു പോലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിന്‍ എന്ന പോലീസുകാരന്‍ കുറച്ച് ദൂരെയായതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post