ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടി വീഴ്ത്തി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്സണ്, ഡിവൈഎഫ്ഐ പ്രവര്ത്തകന് പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും.
പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് വെട്ടേറ്റത്. അക്രമികള്‍ ഇവരെ ബൈക്കില്‍ പിന്തുടര്ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.
Discussion about this post