തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 25 രൂപ ആക്കി. നേരത്തെ ഇത് 20 രൂപയായിരുന്നു. ടാക്സിയുടെ മിനിമം ചാര്‍ജ് 175 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 150 രൂപയായിരുന്നു ടാക്സിയുടെ മിനിമം ചാര്‍ജ്. മന്ത്രിസഭാ യോഗം നിരക്ക് വര്‍ധനയ്ക്കു അംഗീകാരം നല്കി.
ഓട്ടോയുടെ മിനിമം ചാര്‍ജ് 30 രൂപയാക്കണം. ടാക്സി നിരക്ക് 200 രൂപയാക്കി വര്‍ധിപ്പിക്കണം എന്നും ആയിരുന്നു ഓട്ടോ ടാക്സി യൂണിയന്റെ ആവശ്യം.
Discussion about this post