ലീഡ്സ്: രോഹിത് ‘ഹിറ്റ്’മാന്‍ ആയതോടെ അഞ്ചാം സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകന്‍. അവസാന മത്സരത്തിലും സെഞ്ച്വറി അടിച്ചതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് അടിച്ചെടുത്തിരിക്കുകയാണ് രോഹിത് ശര്‍മ്മ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ചരിത്ര നിമിഷം കുറിച്ച ആ സെഞ്ച്വറിക്ക് സാക്ഷ്യം വഹിക്കാന്‍ രോഹിത്തിന്റെ ഭാര്യ റിതികയും കുഞ്ഞും ഗ്യാലറിയിലെത്തിയിരുന്നു.

വിഐപി ഗാലറിയിലിരുന്ന് അച്ഛന്‍ രോഹിത്തിന്റെ സെഞ്ച്വറിക്ക് കുഞ്ഞു സമൈറയും കൈയ്യടിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ സെഞ്ച്വറി റെക്കോര്‍ഡ് അമ്മയുടെ മടിയിലിരുന്ന് കണ്‍കുളിര്‍ക്കെ കണ്ടാണ് കുഞ്ഞു സമൈറ സന്തോഷിച്ചത്. ലീഡ്സിലെ സ്റ്റാന്‍ഡില്‍ വെളുത്ത വസ്ത്രം ധരിച്ചാണ് റിതികയും കുഞ്ഞുമെത്തിയത്.
ഏഴു മാസം പ്രായമുള്ള സമൈറ 2018 ഡിസംബര്‍ 31-നാണ് ജനിച്ചത്. ഐപിഎല്ലില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചപ്പോള്‍ ആ നിമിഷത്തിന് സാക്ഷിയാകാനും സമൈറയും റിതികയുമെത്തിയിരുന്നു. അന്ന് ഐപിഎല്‍ കിരീടം രോഹിത് മകള്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ രോഹിത്തിനോട് സോഷ്യല്‍മീഡിയയുടെ ചോദ്യവും അതു തന്നെയാണ് കുഞ്ഞു സമൈറയ്ക്കായി ഇനിയും സെഞ്ച്വറി അടിച്ച് ഇന്ത്യയ്ക്കായി കപ്പെടുക്കാന്‍ കരുത്താകുമോ എന്ന്?
Baby Samaira 😍🙌 @ImRo45@ritssajdeh#RohitSharma #INDvSL pic.twitter.com/IzBoxdEcoU
— Rohit Sharma FanClub (@IamRs45Fc) July 6, 2019
















Discussion about this post