ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ‘മാവി’യെത്തിയ സന്തോഷം നെയ്മര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
‘ഞങ്ങളുടെ ജീവിതം പൂര്‍ണ്ണമാക്കാന്‍ ഞങ്ങളുടെ മാവിയെത്തി. സ്വാഗതം മകളേ. ഇതിനോടകം തന്നെ നീ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളായിക്കഴിഞ്ഞു. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി’, കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നെയ്മറും ബ്രൂണയും കുറിച്ചു. ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

ഏപ്രിലിലാണ് നെയ്മര്‍ തന്റെ പങ്കാളി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ് 29കാരിയായ ബ്രൂണ. സൂപ്പര്‍ താരം നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ പങ്കാളി കരോലിന ഡാന്റാസില്‍ താരത്തിന് 12 വയസുള്ള മകനുണ്ട്.
View this post on Instagram















Discussion about this post