ദുബായ്: ദുബായില്‍ അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന്റെ (ഐഎസിഎഡി) അനുമതിയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയാണ് മുന്നറിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നാണ് അധികൃതര്‍ അറിച്ചത്. ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുന്നത്. അതെസമയം ഒരു മാസം തടവും അയ്യായിരം ദിര്‍ഹം പിഴയുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post