റിയാദ്: റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയതിന് പിന്നാലെ തൃശൂര്‍ മണ്ണംപേട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പാപ്പുകുട്ടി (59)ആണ് മരിച്ചത്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
അല്‍ ജൗഫ് മൈഖോവയില്‍ ജോലി ചെയ്ത് വരികയായിരുന്നു പാപ്പുകുട്ടി. തിങ്കളാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സില്‍ എത്തിയ ഇദ്ദേഹം രാവിലെ റിയാദില്‍ വിമാനമിറങ്ങിയതായിരുന്നു. കണക്ഷന്‍ വിമാനത്തില്‍ അല്‍ ജൗഫിലേക്ക് പോകേണ്ടതായിരുന്നു.
റിയാദില്‍ നിന്നും അല്‍ ജൗഫിലേക്കുള്ള ഡൊമസ്ടിക് വിമാനം നഷ്ടമായതിനെ തുടര്‍ന്ന് ബസില്‍ പുറപ്പെടാനിരിക്കെയാണ് കുഴഞ്ഞുവീണത്. റിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ച ശേഷം പിന്നീട് മൃതദേഹം റിയാദ് ശുമൈസി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. റിയാദില്‍ നിന്നും 1100 കിലോമീറ്റര്‍ അകലെ അല്‍ ജൗഫ് മൈഖോവയില്‍ 30 വര്‍ഷത്തിലധികമായി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
















Discussion about this post