ഷാർജ: യുഎഇയിൽ വീണ്ടും മലയാളി വ്യവസായിയുടെ ദുരൂഹ മരണം. മലയാളി വ്യവസായി ടിപി അജിത്തി(55)നെ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ സ്വദേശിയാണ് ടിപി അജിത്ത്. തിങ്കളാഴ്ച ഷാർജ ജമാൽ അബ്ദുൾനാസർ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിലാണ് അജിത്തിനെ കണ്ടെത്തിയത്. ദുബായിയിൽ മഡോസിൽ വില്ലയിലെ താമസക്കാരനാണ് അജിത്ത്.
30 വർഷമായി യുഎഇയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. അജിത്തിന് ദുബായിയിൽ സ്പെയ്സ് മാക്സ് എന്ന പേരിൽ സ്വന്തമായി കമ്പനിയുമുണ്ട്. ഗോഡൗൺ, ലോജിസ്റ്റിക്, വർക്ക്ഷോപ്പ്, ഫാക്ടറി, കോൾഡ് സ്റ്റോറേജ് സൗകര്യം എന്നിവ ഉൾപ്പെട്ട വിപുലമായ സംവിധാനങ്ങളടങ്ങിയതാണ് സ്ഥാപനം. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം.
അജിത്തിന്റെ കുടുംബവും ദുബായിയിലുണ്ട്. ഭാര്യ ബിന്ദു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം അജിത്തുമായി ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുകയാണ് മകൻ. മകൾ വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച രാവിലെ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post