ദുബായ്: കുഞ്ഞ് അയിഷയെ കണ്‍നിറയെ കാണാനും സ്‌നേഹ ചുംബനം നല്‍കാനും
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട് വീട്ടിലെത്തി.
പ്രിയ ഭരണാധികാരിക്ക് ഹസ്തദാനം നല്‍കാനാകാതെ നിരാശയേകേണ്ടി വന്ന ഒരു കുട്ടിയുടെ വിഷമം നിറഞ്ഞ മുഖം സോഷ്യല്‍മീഡിയയെ കണ്ണീരിലാഴ്ത്തിയിരുന്നു. അബുദാബിയിലെ അയിഷ മുഹമ്മദ് ബിന്‍ മഷീത് അല്‍ മസ് റൂയിയാണ് എല്ലാവരുടെയും മനം കവര്‍ന്ന ആ ബാലിക.
കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ച സൗദി കിരീടാവകാശിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വദേശി ബാലികമാര്‍ അണിനിരന്ന് മുഹമ്മദ് സല്‍മാന്‍ രാജകുമാരന് വരവേല്‍പ് നല്‍കി. ഒരു ഭാഗത്ത് മുഹമ്മദ് സല്‍മാന്‍ രാജകുമാരനും മറു ഭാഗത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായിരുന്നു. ഇരുവരും തങ്ങള്‍ക്ക് നേരെ കൈ നീട്ടിയ കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്ന് കടന്നുപോകവെ, അയിഷയുടെ അരികിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റൊരു വശത്തേയ്ക്ക് മാറുകയും കൈ നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്തു.
ഇതില്‍ നിരാശയായ കുട്ടിയുടെ മുഖം വീഡിയോയില്‍ പതിഞ്ഞു. അത് പിന്നീട് സമൂഹ മാധ്യമത്തില്‍ പ്രചരിച്ചു. ഇതുകണ്ട് ഷെയ്ഖ് മുഹമ്മദ് യുഎഇ ദേശീയ ദിനത്തില്‍ ബാലികയുടെ ഭവനത്തില്‍ നേരിട്ട് ചെല്ലുകയായിരുന്നു. അയിഷയുടെ കൈകളില്‍ ഒത്തിരി തവണ സ്‌നേഹ ചുംബനം നല്‍കിയാണ് പ്രിയ ഭരണാധികാരി മടങ്ങിയത്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.
اجمل مقطع ممكن تشوفه اليوم
#اليوم_الوطني_الاماراتي_48 pic.twitter.com/C3cqLUTib4
— سَ
(@7XFIl) 2 December 2019
Discussion about this post