ഒസാക്ക: ‘മോഡി എത്ര നല്ലവനാണ്’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പങ്കുവെച്ച ട്വീറ്റാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഡിക്കൊപ്പമുള്ള സെല്‍ഫി ചിത്രം കൂടി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കിത് നാ അച്ചാ ഹെ മോഡി (മോഡി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ജി-20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്.
Kithana acha he Modi! #G20OsakaSummit pic.twitter.com/BC6DyuX4lf
— Scott Morrison (@ScottMorrisonMP) June 28, 2019
Discussion about this post