മെയ്നെ: പറന്നുയർന്ന ഉടനെ അമേരിക്കയിൽ വിമാനം തകർന്നുവീണു. എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് അപകടം.
ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.
ഇവർ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. ബോംബാർഡിയർ ചലഞ്ചർ 650 വിമാനമാണ് അപകടത്തിൽപെട്ടത്. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു.
















Discussion about this post