ബംഗ്ലാദേശ്: മനുഷ്യര്‍ക്കിടയില്‍ സഹജീവി സ്നേഹം കുറയുന്ന കാഴ്ചകളാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കൈസഹായം എത്തിയിരുന്നെങ്കില്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നവര് ഏറെയാണ്.
അതേസമയം, മനുഷ്യനോട് സ്നേഹമുള്ള മനുഷ്യരും ഇവിടെ തന്നെ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിലെ സിഗ്നലില്‍ വാഹനങ്ങള്‍ ബ്ലോക്കാവുമ്പോള്‍ എല്ലായിടത്തും ഭിക്ഷക്കാരും കച്ചവടക്കാരും എത്താറുണ്ട്. അവര്‍ക്ക് മുഖം കൊടുക്കുന്നവര്‍ വളരെ കുറവുമാണ്.
സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതിയുടെ അടുത്ത് ഭിക്ഷ തേടിയെത്തിയ കുട്ടിയുടെ കവിളില്‍ സ്നേഹത്തോടെ തലോടുന്ന യുവതിയാണ് വീഡിയോയിലെ താരം.
ട്വിറ്ററില്‍ വൈറലായിരിക്കുകയാണ് വീഡിയോ.
ബംഗ്ലാദേശിലെ ട്രാഫിക് സിഗ്നലിനു സമീപമാണ് സംഭവം. ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കു വന്ന ആണ്‍കുട്ടിയുടെ കവിളില്‍ തൊടുന്നത്.
ഡോ. അജയിത പങ്കുവച്ച വിഡിയോയാണ് ട്വിറ്ററില്‍ വൈറലായത്. ആണ്‍കുട്ടിയുടെ കണ്ണിലെ കരട് എടുത്തു മാറ്റാനും യുവതി സഹായിക്കുന്നുണ്ട്. അവനെ ചേര്‍ത്തു പിടിക്കുന്ന യുവതി കണ്ണില്‍ ഊതി കൊടുക്കുന്നു. പിന്നീട് അവന്റെ കവിളില്‍ പിടിക്കുകയും അവന് പണം നല്‍കുകയും ചെയ്യുന്നു.
It doesn't cost much to be kind… pic.twitter.com/Bykv1kqJUE
— Dr. Ajayita (@DoctorAjayita) June 10, 2022
‘അവരുടെ കരുണയോളം മൂല്യം ആ പണത്തിനില്ല.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. യുവതിയുടെ കരുണയെ പ്രകീര്‍ത്തിക്കുന്ന രീതിയിലാണ് പലരുടെയും കമന്റുകള്‍. ‘ഈ കാഴ്ച കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി. ഞാനും ഇക്കാര്യം ചെയ്യാറുണ്ട്.’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
എന്നാല്‍ വളരെ ക്രൂരമായാണ് യുവതി ആ കുട്ടിയുടെ കവിളില്‍ പിടിച്ചതെന്ന് കരുതുന്നവരും ഉണ്ട്. ‘എല്ലാം നല്ലതാണ്. പക്ഷേ, അവസാനം അവന്റെ കവിളില്‍ പിടിച്ചു തള്ളുന്നത് സുഖകരമായി തോന്നിയില്ല.’എന്നാണ് മറ്റൊരു കമന്റ്.
Discussion about this post