ടെക്സസ് : ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി നടന് വില്യം ഷാര്ട്നര്. ക്ലാസിക് ടിവി പരമ്പരയായ സ്റ്റാര്‍ സ്ട്രെക്കിലൂടെ ശ്രദ്ധേയനായ ഷാര്ട്നര് കഴിഞ്ഞ ദിവസം ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയതോടെയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ബ്ലൂ ഒറിജിന്‍ കമ്പനിയുടെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലാണ് തൊണ്ണൂറുകാരനായ ഇദ്ദേഹം ബഹിരാകാശത്തെത്തിയത്. യാത്രയില്‍ ഷാര്ട്നര്ക്കൊപ്പം നാസ എഞ്ചിനീയര്‍ ക്രിസ് ബോഷ്വാസിന്, ബ്ലൂ ഒറിജിന്‍ വൈസ് പ്രസിഡന്റ് ഓഡ്രി പവേഴ്സ്, സംരംഭകന് ഗ്ലെന്‍ ജി വ്രൈസ് എന്നിവരുമുണ്ടായിരുന്നു. അരമണിക്കൂര്‍ നേരത്തേക്കായിരുന്നു യാത്ര.
മറക്കാനാവാത്ത അനുഭവമാണുണ്ടായതെന്നും വൈകാരികമായ അവസ്ഥയിലാണ് താനെന്നുമായിരുന്നു യാത്രക്ക് ശേഷം ഷാര്ട്നറുടെ പ്രതികരണം.
പരമ്പരയില്‍ ഷാര്ട്ട്നറുടെ കഥാപാത്രം ക്യാപ്റ്റന്‍ കിര്‍ക്ക് നിരവധി തവണ ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഷാര്ട്നര് ബഹിരാകാശ യാത്ര നടത്തുന്നത്.മൂന്ന് മാസം മുമ്പ് 82കാരനായ ഓള്‍ഡ് വാലി ഫങ്ക് നേടിയ റെക്കോര്‍ഡാണ് ഷാര്ട്നര് മറികടക്കുന്നത്.
Discussion about this post