ന്യൂഡല്‍പി : അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ചയാണ് യോഗം ചേരുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും.കാബൂളില്‍ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യന്‍ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ നടത്തിവരുന്നത്.
ഇന്നലെ സി-17 വിമാനത്തില്‍ അഫ്ഗാന് എംപിമാരടക്കം 168 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. ഇത് കൂടാതെ മറ്റ് മൂന്ന് വിമാനങ്ങിലും അഫ്ഗാനില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യക്കാരെത്തി. അഫ്ഗാനിസ്ഥാന് താലിബാന് കീഴ്പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി എന്ത് നയമാണ് ഇന്ത്യ സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.
In view of developments in Afghanistan, PM @narendramodi has instructed that MEA brief Floor Leaders of political parties.
Minister of Parliamentary Affairs @JoshiPralhad will be intimating further details.
— Dr. S. Jaishankar (@DrSJaishankar) August 23, 2021
അതേസമയം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോഡിക്ക് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാന്‍ സാധിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചു. ജയ്ശങ്കറിന്റെ ട്വീറ്റിന് മറുപടി നല്കിക്കൊണ്ടായിരുന്നു ചോദ്യം.
Discussion about this post