കാബൂള്‍ : താലിബാന് സൈന്യം കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്ത് നിന്നും ഒരേസമയം താലിബാന് സേന ഇരച്ചുകയറുകയാണെങ്കിലും കാബൂള്‍ സുരക്ഷിതമാണെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബലപ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്ന് താലിബാന് വക്താക്കള്‍ അറിയിച്ചു. ജനങ്ങളുടെ സ്വത്തിനോ ജീവനോ ഭീഷണിയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും സംഘടന അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ തന്ത്രപ്രധാനമായ ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന് പാക്കിസ്ഥാനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.
അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന് കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്. താലിബാന് നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ നിന്നും സ്വയരക്ഷയ്ക്കായി ജനങ്ങള്‍ ദിവസങ്ങളായി കാബൂളിലേക്ക് പലായനം ചെയ്ത് വരികയായിരുന്നു. ഭക്ഷണവും മറ്റ് സൗകര്യങ്ങളുമില്ലാതെ തിങ്ങി നിറഞ്ഞു കഴിയുന്ന ആളുകള്‍ നഗരത്തിലെ പ്രധാന കാഴ്ചയായി മാറിക്കഴിഞ്ഞു.
Discussion about this post