ഹോങ്കോംഗ്: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്. വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
രണ്ടാഴ്ച്ചത്തേക്ക് ആണ് വിലക്ക്. ഇത് അഞ്ചാമത്തെ തവണയാണ് ഹോങ്കോംഗ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. നവംബര്‍ ആദ്യ വാരം വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് വുഹാനിലെത്തിയ 19 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യയെ വിലക്കിയിരുന്നു.
Hongkong Airport Authority has barred Air India flights for 14 days after some passengers tested positive at the airport.
Hongkong Airport has barred Air India flights for the fifth time.
— ANI (@ANI) November 20, 2020
Discussion about this post