ജനീവ: കൊവിഡ് ബാധിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. 15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കൊവിഡും ബാധിക്കാമെന്നും ലോകാരോഗ്യസംഘടന എപ്പിഡെമിയോളജി വിദഗ്ധ മരിയ വാന്‍ കേര്‍ഖോവ് വ്യക്തമാക്കി.
അതേസമയം 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കൊവിഡ് വാക്സിന് വ്യാപകമായി ലഭ്യമാകൂ എന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കിയത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരം കടന്നു. മരണസംഖ്യ 9 ലക്ഷത്തി നാല്പ്പത്തിഅയ്യായിരവും കടന്നു.
Discussion about this post