ടെക്‌സാസ്: ലിഫ്റ്റില്‍ കഴുത്തിലെ തുടല്‍ കുടങ്ങി പിടഞ്ഞ നായക്കുട്ടിയെ രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ജോണ്‍ എന്ന യുവാവിന്റെ സമയോചിത ഇടപെടലിലാണ് നായക്കുട്ടി രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ ജോണിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സൈബര്‍ ലോകം.
യുഎസിലെ ടെക്സാസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോണ്‍. ലിഫ്റ്റില്‍ നിന്ന് ജോണ്‍ പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു യുവതി തന്റെ പോമറേനിയന്‍ നായയുമായി ലിഫ്റ്റിന് സമീപത്ത് എത്തിയത്. നായയെ തുടലില്‍ കെട്ടിയാണ് കൊണ്ടു വന്നത്. ലിഫ്റ്റ് എത്തിയയുടന്‍ യുവതി അതിലേക്ക് കയറി. ലിഫ്റ്റിന്റെ വാതിലടയുകയും ചെയ്തു. എന്നാല്‍ നായ ലിഫ്റ്റിന്റെ പുറത്ത് തന്നെയായിരുന്നു. യുവതിയുടെ കൈയിലായിരുന്നു നായയുടെ തുടലിന്റെ അറ്റം.
ഇതിനിടെ ലിഫ്റ്റ് നീങ്ങുകയും ചെയ്തു. ഉടനെ നായക്കുട്ടി പിടയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ ജോണ്‍ നായയെ തന്റെ കൈകള്‍ക്കുള്ളിലാക്കി അതിന്റെ കഴുത്തില്‍ നിന്ന് തുടല്‍ അഴിച്ച് സ്വതന്ത്രമാക്കി. അതിനെ കൈയിലെടുത്ത് ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലിഫ്റ്റിന്റെ സ്വിച്ചമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഏവരെയും അമ്പരപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.
!!!! pic.twitter.com/OL5NL0ZBzb
— Johnny Mathis (@Johnnayyeee) December 10, 2019














Discussion about this post